മേലടി ബി ആർ സി സംഘടിപ്പിച്ച അവധിക്കാല അധ്യാപക പരിശീലനം സമാപിച്ചു

news image
May 22, 2024, 11:18 am GMT+0000 payyolionline.in

മേപ്പയ്യൂര്‍: അവധിക്കാല അധ്യാപക പരിശീലനം
സമഗ്ര ശിക്ഷ കേരള മേലടി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ബാച്ച് പരിശീലനം നടന്നു വരുന്നു . ഒന്നു മുതൽ പത്താം തരം വരെയുള്ള അധ്യാപകർക്കാണ് അഞ്ചുദിവസത്തെ അവധിക്കാല പരിശീലനം നൽകിവരുന്നത്.

കേരള പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ ഭാഗമായി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും പാഠ്യപദ്ധതി സമീപനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നടക്കുന്ന പരിശീലനത്തിൽ 1, 3, 5, 7,9 ക്ലാസുകളിലെ മാറിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.

എൽ പി വിഭാഗത്തിൽ റീഡേഴ്സ് തിയേറ്റർ, പാട്ടരങ്ങ്,അക്കാദമിക് മാസ്റ്റർ പ്ലാൻ തുടങ്ങിയ മേഖലകളെ കൂടി കേന്ദ്രീകരിച്ച് ഭാഷ , ഗണിതം, ഇംഗ്ലീഷ്,പരിസര പഠനം എന്നീ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പരിശീലനമാണ് ഈ വർഷമുള്ളത്. യു.പി.എച്ച്.എസ് വിഭാഗങ്ങളിൽ പുതുതായി ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ്, യു.ഡി.എൽ എന്നീ പരിശീലനവും നടന്നു.

മെയ് 14 മുതൽ 18 വരെ ഒന്നാം ഘട്ട പരിശീലനത്തിൽ 566 പേരും മെയ് 20 മുതൽ 24 വരെ നടന്നു. വരുന്ന രണ്ടാം ഘട്ട പരിശീലനത്തിൽ 413 പേരും ഉൾപ്പെടെ 979 പേർ പരിശീലനം പൂർത്തിയാക്കി. കോഴിക്കോട് ഡി.ഡി.സി മനോജ് കുമാർ, ക്യു. .ഐ.പി ഡി.ഡി അജിതകുമാരി. ഡി.പി ഒ മനോജ് പി.പി എന്നിവർ പരിശീലന കേന്ദ്രം സന്ദർശിച്ചു.

മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ ട്രെയ്നർമാരായ രാഹുൽ എം.കെ, സുനിൽകുമാർ കെ,അനീഷ്.പി എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ ബി. ആർ. സി അംഗങ്ങളും പരിശീലനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe