അവശ്യ സാധനവില വർദ്ധനവ്; നന്തി സപ്ലൈകോ ഔട്ട്ലറ്റിലേക്ക് യൂത്ത്‌ലീഗിന്റെ പ്രതിഷേധ മാർച്ച്

news image
Feb 17, 2024, 1:59 pm GMT+0000 payyolionline.in

 

നന്തി: സപ്ലൈകോ സ്റ്റോറുകളിൽ അവശ്യസാധന വില വർദ്ധനവിൽ പ്രതിഷേധിച്ചും സാധനങ്ങൾ ഇല്ലാത്തതിലും പ്രതിഷ്രധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി നന്തി സപ്ലൈ കോ ഔട്ട് ലറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സമരം മണ്ഡലം യൂത്ത്ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് ഉൽഘാടനം ചെയ്തു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

റഫീഖ് ഇയ്യത്ത്കുനി മുഖ്യപ്രഭാഷണം നടത്തി. റഫീഖ് പുത്തലത്ത്, കാട്ടിൽ അബൂബക്കർ, ഫൈസൽ പുളിക്കൂൽ പ്രസംഗിച്ചു. സാലിം മുചുകുന്ന് സ്വാഗതവും സിഫാദ് ഇല്ലത്ത് നന്ദിയും പറഞ്ഞു.  13 സാധനങ്ങൾക്ക് വില വർദ്ധിച്ച എൽഡിഎഫ് സർക്കാറിന്റെ തീരുമാനം തിരുത്തണമെന്നും യൂത്ത്ലീഗ് പ്രക്ഷോഭപരിപാടി ശക്തിപെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe