മേപ്പയൂർ: കെ.എ. ടി.എഫ് സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കല്ലൂർ കൂത്താളി എ.എൽ. പി സ്കൂൾ അധ്യാപിക കെ.സൗദ, സംസ്ഥാന അധ്യാപക മത്സരത്തിൽ എ ഗ്രേഡ് നേടിയ നടുവണ്ണൂർ ഗവ:ഹൈസ്ക്കൂൾ അധ്യാപിക ഷക്കീല എന്നിവരെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പേരാമ്പ്ര ഉപ ജില്ലാ കമ്മിറ്റി അനുമോദിച്ചു.

കെ.എ.ടി.എഫ് അനുമോദന സദസ്സ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉൽഘാടനം ചെയ്യുന്നു
അനുമോദന സദസ്സ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ് ഉദ്ഘാടനം ചെയ്തു. യു. ഷബീർ അദ്ധ്യക്ഷത വഹിച്ചു. എം.ടി മുനീർ, കെ.പിസമീർ, സി.കെ ജറീഷ്, എ.സീനത്ത് ഇ.കുഞ്ഞാമി പ്രസംഗിച്ചു. കെ.കെ മുഹമ്മദലി സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.