അശ്ലീല ചിത്ര നിർമാണം: രാജ്​ കുന്ദ്രയുടെ കസ്​റ്റഡി നീട്ടി

news image
Jul 23, 2021, 5:49 pm IST

മുംബൈ: അശ്ലീല ചിത്ര നിർമാണ കേസിൽ അറസ്​റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്​ കുന്ദ്രയുടെ കസ്​റ്റഡി നീട്ടി. കുന്ദ്രയുടെയും കേസിലെ മറ്റൊരു പ്രതിയായ റ്യാൻ തോർപി​ന്‍റെയും പൊലീസ്​ കസ്​റ്റഡി ഈമാസം 27 വരെയാണ്​ മുംബൈ മജിസ്​ട്രേറ്റ്​ കോടതി നീട്ടിയത്​.

റിമാൻഡ്​ കാലാവധി വെള്ളിയാഴ്​ച തീർന്നതിനെ തുടർന്നാണ്​ പൊലീസ്​ ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്​. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്​തുവെന്ന കേസിൽ ഈമാസം 19നാണ്​ കുന്ദ്രയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കേസുമായി ബന്ധപ്പെട്ട്​ ശിൽപ ഷെട്ടിയുടെ ജുഹുവിലെ വീട്ടിൽ പൊലീസ്​ വെള്ളിയാഴ്​ച റെയ്​ഡ്​ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe