അസംസ്‌കൃത എണ്ണവില കുറഞ്ഞു

news image
Nov 21, 2013, 2:01 pm IST payyolionline.in
ഡല്‍ഹി ;അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്ക്ക് ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 106.81 ഡോളറായി കുറഞ്ഞു. 2013 നവമ്പര്‍ 18 ലെ നിരക്കാണ് ഇത്. തൊട്ടുമുന്‍ വിപണന ദിവസമായ 2013 നവമ്പര്‍ 15 ന് നിരക്ക് 107.08 ഡോളറായിരുന്നു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലാണ് ഈ കണക്ക് പുറത്ത് വിട്ടത്. എന്നാല്‍ രൂപ നിരക്കില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 6689.51 രൂപയായിത്തീര്‍ന്നു. 2013 നവമ്പര്‍ 15-ാം തീയതി എണ്ണവില ബാരലിന് 6752.46 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 2013 നവമ്പര്‍ 18-ന് 62.63 ആയിരുന്നു. 2013 നവമ്പര്‍ 15-ന് രൂപയുടെ മൂല്യം 63.06 ആയിരുന്നു.
Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe