അസോസിയേറ്റ് പ്രൊഫസർ നിയമനം; അയോഗ്യയാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീലുമായി പ്രിയ വര്‍ഗീസ്

news image
Jan 11, 2023, 3:05 pm GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ തന്നെ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് അപ്പീൽ നൽകി. തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ടെന്നുമാണ് വാദം.

സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന്  ജഡ്ജ് ധരിച്ചുവെന്നും ഹ‍ര്‍ജിയിൽ ആരോപിക്കുന്നു. അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും നിയമപരമല്ലാത്ത വിധി റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe