ആംഗ്യങ്ങളെ വര്‍ത്തമാനങ്ങളാക്കി മാറ്റാനിതാ പുതിയ മൊഴിമാറ്റക്കാരന്‍

news image
Nov 7, 2013, 11:26 am IST payyolionline.in

അമേരിക്കന്‍ കമ്പ്യൂട്ടര്‍ ഭീമനായ മൈക്രോസോഫ്റ്റാണ് ഇതിന്റെയും പിന്നില്‍. ആംഗ്യങ്ങളെ വര്‍ത്തമാനങ്ങളും എഴുത്തുകളുമാക്കാന്‍ ഈ സോഫ്‌റ്റ്വെയര്‍ നിങ്ങളെ സഹായിക്കും. നേരെ തിരിച്ചുമാകാം. ചൈനയിലെ ഗവേഷകരുമായി ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടറും കിനെക്ട് ക്യാമറയും ഉപയോഗിച്ചാണ് മൊഴിമാറ്റം. മൂകവ്യക്തികളുടെ ആംഗ്യങ്ങള്‍ എഴുത്തുകളായും വാക്കുകളായും മാറ്റാനും ഇതിന് കഴിയുന്നു. അവര്‍ ആശയവിനിമയം നടത്തുന്ന അതേസമയം തന്നെ ഇത് കഴിയുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. കേള്‍വിശക്തിയും സംസാരശേഷിയും ഉളളവരുടെ വാക്കുകള്‍ അര്‍ത്ഥമുളള ആംഗ്യങ്ങളാക്കി മാറ്റാനും ഇതിന് ശേഷിയുണ്ട്. നിങ്ങളുടെ ചലനങ്ങളും ശരീരത്തിന്റെ നിലയും എല്ലാം നന്നായി വായിച്ചെടുക്കാന്‍ ഇതിന് കഴിയും. ആദ്യം തമാശയ്ക്കായാണ ഇങ്ങനെ ഒരു സാധ്യതയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.
സാങ്കേതികവിദ്യകള്‍ ഇത്രയേറെ വികസിച്ച ഈ കാലത്ത് ബധിരരായ ആളുകള്‍ക്ക് വേണ്ടി അതിനെ എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മള്‍ ചിന്തിച്ച് തുടങ്ങണമെന്ന് ചൈനീസ് അക്കാഡമിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പ്യൂട്ടിംഗ് ടെക്‌നോളജിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.സിന്‍ ചെന്‍ പറയുന്നു. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമുളളവരുമായി സംവദിക്കാനി കാര്യക്ഷമമായ ഒരു സംവിധാനം വികസിപ്പിക്കാനുളള തീവ്രശ്രമത്തിലാണ് കഴിഞ്ഞ ഒരു ദശകമായി ഇദ്ദേഹം. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് സാക്ഷാത്ക്കാരിക്കാനൊരുങ്ങുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe