പയ്യോളി : കേരളത്തിലുടനീളം നടക്കുന്ന ആഘോഷവേദികളിൽ മുന്നോട്ടുവയ്ക്കുന്ന തത്വമാണ് സ്നേഹം. വെറുപ്പിനും വിദ്വേഷത്തിനുമെതിരെ സ്നേഹത്തിൻറ ഒരുലോകം. അത് സംവാദാത്മകമാണ്. സംവാദം നടത്താൻ യോജിപ്പ് വേണം. ആയോജിപ്പിന്റെ പേരാണ് ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഫാസിസ്റ്റ് വിരുദ്ധകൂട്ടായ്മ. സ്നേഹം ജനാധിപത്യം കൂട്ടായ്മ എന്നീസന്ദേശമുയർത്തി ലെഫ്റ്റ് വ്യൂ തിക്കോടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് സാംസ്കാരികോത്സവം ‘തിക്കോടിഫെസ്റ്റ്2023’ ന്റെ ഉദ്ഘാടനവും എം കുട്ടികൃഷ്ണൻ മാസ്റ്റർ സാഹിത്യ പുരസ്കാര സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കെ ഇ എൻ.

എം കുട്ടി കൃഷ്ണൻ മാസ്റ്റർ സാഹിത്യ പുരസ്കാരം ആർ രാജശ്രീ കെ ഇ എന്നിൽ നിന്നും ഏറ്റുവാങ്ങുന്നു
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. ‘കല്ല്യാണി എന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന തൻ്റെ നോവലിന് ലഭിച്ച പുരസ്കാരം ആർ രാജശ്രീ ഏറ്റുവാങ്ങി. സിനിമ സംവിധായകൻ ജിയോ ബേബി, മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ്സി കെ ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളായി. പുരസ്കാരത്തിന്അർഹമായ പുസ്തകത്തെ പി സുരേഷ് ഗയ പരിചയപെടുത്തി. സിപിഎം ഏരിയ സെക്രട്ടറി എം പി ഷിബു , സി കുഞ്ഞമ്മദ്, സന്തോഷ് തിക്കോടി, എം കെ പ്രേമൻ , കെ മുഹമ്മദ് അലി , നജീബ് തിക്കോടി
എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ഫെസ്റ്റിന് ശേഷം വിട്ടുപിരിഞ്ഞവർക്ക് പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കെ ഹുസൈൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഉദ്ഘാടനശേഷം റാസയും ബീഗവും ഗസൽ നിലാവ് പാടി സംഗീതവിരുന്നൊരുക്കി.