ആതിരയുടെ ആത്മഹത്യ: പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ

news image
May 4, 2023, 8:48 am GMT+0000 payyolionline.in

കോട്ടയം : സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് മാസം രണ്ടിനാണ് രാകേഷ് കുമാർ പെരിന്തൽമണ്ണ എന്ന പേരിൽ അരുൺ ഇവിടെ മുറിയെടുത്തത്.

കൂടുതൽ സമയവും മുറിക്കുള്ളിൽ ചിലവഴിച്ച ഇയാൾ ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാർ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമിൽ നിന്നും ഐഡി കാർഡ് കണ്ടെത്തിയത്. വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് മുറിയിൽ നിന്നും കണ്ടെത്തിയത്.  ഇതോടെയാണ് കോട്ടയത്തെ സൈബർ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe