ആത്മവിദ്യസംഘം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

news image
Oct 17, 2013, 2:24 pm IST payyolionline.in

വടകര: കാരക്കാട് ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘം  മുന്‍ പ്രസിഡനറും ദീര്‍ഘകാലം ഊരാളുങ്കല്‍  ലേബര്‍ കോണ്‍ട്രാക്റ്റ്  കോ-ഒപ്പറേറ്റീവ്  സൊസൈറ്റി പ്രസിഡന്റുമായ പാലേരി കണാരന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങില്‍ ആത്മ വിദ്യസംഘം വെബ്സൈറ്റ് www.vagbhatananda.admavidya.com  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്‌ പാലേരി രമേശന്‍ ഉദ്ഘാടനം ചെയ്തു. ആത്മവിദ്യാസംഘം സെക്രട്ടറി പി രാഘവന്‍ അധ്യക്ഷത വഹിച്ചു. പി.പി കുമാരന്‍, മോഹനന്‍ പാലേരി, കെ സുധാകരന്‍, സി.ടി സന്ദീപ്‌, പ്രസാദ്, കെ അശോകന്‍, കോയിറ്റോടി ഗംഗാധരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe