ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യ ആള്‍ക്കൂട്ട വിചാരണ മൂലമല്ല: ക്രൈംബ്രാഞ്ച്

news image
Jan 19, 2024, 1:52 pm GMT+0000 payyolionline.in

കോഴിക്കോട്> കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യ ആള്‍ക്കൂട്ട വിചാരണ മൂലമല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട വിചാരണ ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യ വ്യക്തിപരമായ പ്രശ്‌നങ്ങള്‍  മൂലമെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.


ഫെബ്രുവരി 11നായിരുന്നു വയനാട് കല്‍പറ്റ സ്വദേശി വിശ്വനാഥനെ (46) മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ എതിര്‍വശത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിന് മുകളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനെത്തിയ ഭാര്യക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു വിശ്വനാഥന്‍.

മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ രണ്ട് ദിവസം മുമ്പ് രാത്രി 11 മണിയോടെ വിശ്വനാഥനെ മോഷ്ടാവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം വിചാരണ ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു നിഗമനം. തൂങ്ങിമരണമാണ് എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ വിശ്വനാഥന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബം ആരോപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe