ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: ആലപ്പുഴ ജില്ല ഒന്നാമത്

news image
Sep 14, 2022, 6:37 am GMT+0000 payyolionline.in

ആലപ്പുഴ: ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ ജില്ല ഒന്നാമത്. ജില്ലയില്‍ 2,54,123 പേരാണ് ഇതുവരെ ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചത്.

കൊല്ലം, വയനാട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബൂത്ത് തലത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബി.എല്‍.ഒ) മാര്‍ക്കാണ് ഇതി‍െൻറ ചുമതല. സംസ്ഥാനത്ത് ആദ്യമായി നൂറുശതമാനം നേട്ടം കൈവരിച്ചത് ഹരിപ്പാട് മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്താണ്.

ഇവിടുത്തെ ബൂത്ത് ലെവല്‍ ഓഫിസര്‍ ടി.കെ. ബാബുരാജ് ഉള്‍പ്പെടെ ജില്ലയില്‍ നൂറുശതമാനം നേട്ടം കൈവരിച്ച ബി.എല്‍.ഒമാരെ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ഉറപ്പാക്കുക, വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്ന ബന്ധിപ്പിക്കല്‍ നടപടികൾ ഒക്ടോബര്‍ 25ന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബി.എല്‍.ഒമാരുടെ സഹായം കൂടാതെ വ്യക്തികള്‍ക്ക് സ്വന്തമായും ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. തെരഞ്ഞെടുപ്പ് കമീഷ‍െൻറ www.nvsp.in വെബ്‌സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയോ ഫോറം 6 ബി പൂരിപ്പിച്ച് ലിങ്കിങ് നടത്താം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe