കൊയിലാണ്ടി : ആനക്കുളത്ത് സ്കൂട്ടറിനെ ഇടിച്ച് നിർത്താതെ പോയ കാറിനെ തൃശൂരിൽ നിന്നും കണ്ടെത്തി. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ നിരവധി സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിൽ നിന്ന് കാർ കണ്ടെത്തിയത്. മൂടാടി സ്വദേശിനിയായ ശാരിക യുടെ സ്കൂട്ടർ ആണ് അപകടത്തിൽപ്പെട്ടത്
കാറും പ്രതിയെയും ഇന്ന് സ്റ്റേഷനിൽ ഹാജരാക്കി. കൊയിലാണ്ടി എസ് എച്ച് ഓ അനീഷ് വി യുടെ നേതൃത്വത്തിൽ എ.എസ്.ഐ ഷിജിൽ, എസ് സി പി ഒ വിജുവാണിയംകുളം, ഹമീദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണo നടത്തിയത്.