ആപ്പിളിന്റെ ഐപാഡ്‌ എയറും ഐപാഡ്‌ മിനിയും ഇന്ത്യയിലെത്തി

news image
Dec 9, 2013, 5:16 pm IST payyolionline.in

ന്യൂഡല്‍ഹി: റെറ്റീനാ ഡിസ്‌പ്ളേ ടാബ്‌ ലറ്റുകള്‍ക്കൊപ്പം ഐപാഡ്‌ എയറും ഐപാഡ്‌ മിനിയും ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ആപ്പിള്‍ ഇന്ത്യന്‍ വിപണിയിലേക്കും കൊണ്ടുവന്നിരിക്കുന്നത്‌. ന്യൂഡല്‍ഹിയിലെ വര്‍ണാഭമണായ ചടങ്ങിലായിരുന്നു ആപ്പിള്‍ രണ്ട്‌ ടാബ്‌ ലറ്റുകള്‍ അവതരിപ്പിച്ചത്‌.

രണ്ടു വയസ്‌ പ്രായമായ ആപ്പിള്‍ ഐപാഡ്‌ 2 നൊപ്പമാണ്‌ ഐപാഡ്‌ എയറും വില്‍പ്പന നടത്തുന്നത്‌. 64 ബിറ്റ്‌ എ7 ചിപ്‌സെറ്റാണ്‌ ആപ്പിള്‍ ടാബ്‌ ലറ്റ്‌ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഏറ്റവും പുതിയ സാങ്കേതികത. വലിപ്പത്തില്‍ കൂടുതല്‍ നേര്‍മ്മയും ഡിസൈനില്‍ പുതുമയുമുണ്ട്‌. ഐ പാഡിന്‌ 35,900 രൂപ മുതലാണ്‌ വില തുടങ്ങുന്നത്‌. ടോപ്‌ മോഡലിന്‌ 65,900 രൂപയും വില മതിക്കുന്നു.

റെറ്റീനാ ഡിസ്‌പ്ളേ 64 ബിറ്റ്‌ എ7 പ്രോസസറാണ്‌ രണ്ടാം തലമുറ ഐപാഡ്‌ മിനിയുടെ ഏറ്റവും പുതിയ സൗകര്യങ്ങള്‍. റെറ്റീനാ ഐപാഡ്‌ മിനിയുടെ ഏറ്റവും താഴ്‌ന്ന വില 28,900 ആണ്‌. ഇതിന്റെ ടോപ്പ്‌ മോഡലിന്‌ 58,900 രുപയുമാണ്‌ വില. സാംസങിന്റെ ഗ്യാലക്‌സി നോട്ട്‌ 10.1 സോണി എക്‌സ്പീരിയ ടാബ്‌ ലറ്റ്‌ ഇസഡ്‌ എന്നിവയോടാണ്‌ ഐപാഡ്‌ എയര്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കേണ്ടി വരിക. റെറ്റീനാ ഐപാഡിനാകട്ടെ ഗൂഗിള്‍ നക്‌സസ്‌ 7, സാംസങ്‌ ഗ്യാലക്‌സി നോട്ട്‌ 510 എന്നിവയോടും ഇന്ത്യയില്‍ മത്സരിക്കേണ്ടി വരും.

പുതിയ ഐപാഡ്‌ വന്നതോടെ പഴയ ടാബ്‌ ലറ്റുകളുടെ വില ആപ്പിള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. പഴയ ഐപാഡ്‌ – 2 വൈ ഫൈ വേരിയന്റിന്‌ 28,900 ആക്കിയിട്ടുണ്ട്‌. 4,400 രൂപയാണ്‌ കൂടിയത്‌. 32,900 രൂപയ്‌ക്ക് ലഭിച്ചിരുന്ന വൈ ഫൈയും 3 ജിയും ഉള്ള ഐപാഡ്‌ – 2 ന്‌ 5000 രൂപ കൂടി 37,900 ആയി. ഐ പാഡ്‌ മിനിയുടെ വൈഫൈ സെല്ലുലാര്‍ മോഡലിന്‌ 30,900 ആയി വില. 1000 രൂപയാണ്‌ കൂടിയത്‌. ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐപാഡിന്‌ 21,900 മാത്രമാണ്‌ മാറ്റമില്ലാതെ തുടരുന്ന വില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe