ആഫ്രിക്കൻ പന്നിപ്പനി: ഇതുവരെ 1.33 കോടി രൂപ നൽകിയെന്ന് ജെ.ചിഞ്ചുറാണി

news image
Nov 5, 2022, 10:56 am GMT+0000 payyolionline.in

കോഴിക്കോട് : ആഫ്രിക്കൻ പന്നിപ്പനിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി ഇതുവരെ 1.33 കോടി രൂപ നൽകിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നിലവിൽ കണ്ണൂർ, വയനാട്, തൃശ്ശൂർ, പാലക്കാട്, കോട്ടയം ജില്ലകളിലാണ് ഇതുവരെ പന്നിപ്പനി കണ്ടെത്തിയത്.

സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിയുടെയും, പന്നി മാംസത്തിന്റെയും ഗതാഗതം തടഞ്ഞു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പന്നിപ്പനി റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും ദയാവധം നടത്തി നഷ്ടപരിഹാരം കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം സംസ്ഥാനത്ത് നടപ്പിലാക്കി തുടങ്ങി.

നിരോധനം ഏർപ്പെടുത്തിയിട്ടും അയൽ സംസ്ഥാനങ്ങളിൽ നിന്നും അസുഖം ബാധിച്ച പന്നികളുടെ ഗതാഗതം തുടരുന്നതായി വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് കൂടുതൽ കർശന നടപടികളിൾ സ്വീകരിച്ചുതുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

പന്നികൾക്ക് ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന അസുഖം ബാധിച്ചിട്ടില്ലെന്ന് പ്രാദേശിക വെറ്ററിനറി സർജൻ നൽകിയ സർട്ടിഫിക്കറ്റ് വാഹനത്തിൽ നിർബന്ധമായും കരുതണം. ഇല്ലാത്തപക്ഷം, വാഹനമടക്കം പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കും.

നിരോധനം ലംഘിച്ച് അതിർത്തി കടന്ന് പന്നികളുടെ കടത്തൽ പരിശോധിക്കുന്നതിനും, കണ്ടെത്തുന്നതിനും അതിർത്തികളിൽ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സ്ക്വാഡുകൾ നിയോഗിച്ചു. നിരോധനം ലംഘിച്ചു കടത്ത് നടത്തുന്ന വാഹനം പിടിച്ചെടുക്കുകയും, നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്നോ, പന്നികളുടെ ഉടമസ്ഥരിൽ നിന്നോ, പന്നികളെ കൊണ്ടുവരുന്ന കേരളത്തിലെ കച്ചവടക്കാരിൽ നിന്നോ ഈടാക്കും.

നിലവിലുള്ള നിരോധനം ലംഘിച്ച് സംസ്ഥാനത്തിന് പുറത്തു നിന്നും പന്നികളെ കൊണ്ടുവരുന്ന കേസുകളിൽ പന്നികളെ കയറ്റി അയച്ച വ്യക്തി, സ്ഥാപനം അത് ആർക്കാണോ അയച്ചിട്ടുള്ളത് ഈ രണ്ട് കൂട്ടർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

ക്വാറന്റൈൻ കാലാവധി പരിശോധന തെളിഞ്ഞാൽ അവയെ നടത്തി അസുഖം ഉണ്ടെന്ന് തെളിഞ്ഞാൽ അവയെ മുഴുവൻ ദയാവധം നടത്തുകയും, ശാസ്ത്രീയമായി സംസ്കരിക്കുകയും അതിനുള്ള ചെലവ് നടത്തുന്ന വാഹന ഉടമയിൽ നിന്നോ, ഉടമസ്ഥരിൽ നിന്നോ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe