ആഭ്യന്തര സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

news image
Jan 9, 2023, 2:51 am GMT+0000 payyolionline.in

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ വേണു ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. വേണു, ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ വേണുവിന്‍റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റെങ്കിലും മറ്റാർക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe