ആയഞ്ചേരിയിൽ കിടപ്പിലായ രോഗികൾക്ക് വാക്സിൻ നൽകി തുടങ്ങി

news image
Jun 20, 2021, 11:41 am IST

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ വീടുകളിൽ കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകുന്ന പരിപാടിക്ക് തുടക്കമായി. കുടുംബാരോഗ്യ കേന്ദ്രം മുഖേന നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ സരള അധ്യക്ഷയായി.

 

സ്ഥിരം സമിതി ചെയർമാൻമാരായ ടി വി കുഞ്ഞിരാമൻ മാസ്റ്റർ, അഷ്റഫ് വെള്ളിലാട്ട്, വാർഡ് മെമ്പർ എ സുരേന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ.പി.കെ വിജിത്ത്, മൻസൂർ എടവലത്ത്, എച്ച് ഐ ശിവദാസൻ, ആരോഗ്യ പ്രവർത്തകരായ മിനിമോൾ, ഷഹനാസ്, പ്രൊമോഷ, സായി പ്രസാദ്, നീതു, ആശാവർക്കർ പ്രസിത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe