വടകര : നൂറുകണക്കിന് വാഹനങ്ങൾ ദിനം പ്രതി സഞ്ചരിക്കുന്ന പൊതുമരാമതത് വകുപ്പിന്റ്റെ കിഴിലുള്ള ആയഞ്ചേരി പള്ളിയത്ത് റോഡ് വികസന പ്രവ്യത്തി പാതിവഴിയിൽ . പണി തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. കരാർ കമ്പനിക്കാരുടെ അനാസ്ഥയാണ് നിർമ്മാണ ജോലി അനിശ്ചിതത്വത്തിലാവാൻ കാരണമെന്ന് പരാതി ഉയർന്നു. ഇത് മുലം പ്രദോശ വാസികളും യാത്രക്കാരും ദുരിതം പേറുകയാണ്.
നിലവിൽ വാഹനങ്ങൾക്ക് പോവാൻ സാധിക്കുന്നില്ല. പണി പൂർത്തിയക്കാൻ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് ജേക്കബ് കുറ്റ്യാടി നിയോജക.മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി എ : ബബീഷ് . അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയിൽ , പി എം നിസാർ , യുസഫ് പള്ളിയത്ത് , പ്രദീപ് ചോമ്പാല , പി എം ശുക്കൂർ ,പി അബ്ദുൽ കരീം , മനോജ് ആവള എന്നിവർ സംസാരിച്ചു