ആയൂർവേദ അധ്യാപക ഒഴിവ്; കരാർ നിയമനത്തിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 4ന്

news image
Jan 23, 2021, 10:47 am IST

കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും ഇന്റർവ്യൂവിന് ഹാജരാക്കണം. പ്രതിമാസ സമാഹൃത വേതനം 56,395 രൂപ. നിയമനം ഒരു വർഷത്തെക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ആയിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe