കോഴിക്കോട്: ‘ജോസഫ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാധുരി ബ്രഗാന്‍സ.ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ലിസാമ്മ എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ താരത്തിന്റെ പുതിയ പോസ്റ്റാണ് സൈബര്‍ ഇടത്തില്‍ ശ്രദ്ധനേടുന്നത്. ആരാധകരെന്ന് പറയപ്പെടുന്ന ആളുകള്‍ നടത്തുന്ന വിമര്‍ശനവും ട്രോളും ഭയന്ന് ഇഷ്ടമുള്ള ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് മാധുരി കുറിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ എഡിറ്റ് ചെയ്ത ഒരു ചിത്രവും താരം പങ്കുവയ്ക്കുന്നു. ‘നമുക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമര്‍ശനവും ട്രോളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍. ഫനടിസിസം എന്നത് ഫാന്‍ ക്രിട്ടിസസത്തിന്റെ ഷോര്‍ട്ട് ഫോമോ ?’ എന്നാണ് ചിത്രം പങ്കുവച്ച് മാധുരി കുറിച്ചത്.