24
Tuesday
Nov 2020
Home > ആര്യകല്‍പ

ആര്‍എംപി സ്ഥാനാര്‍ത്ഥി കെ. കെ. രമ പര്യടനം നടത്തി

Friday 29 APRIL 2016

വടകര:  ആര്‍എംപി വടകര മണ്ഡലം സ്ഥാനാര്‍ഥി കെ. കെ. രമ വടകര മുനിസിപ്പല്‍ മേഖലയില്‍ പര്യടനം തുടങ്ങി. അടക്കാതെരു കൊപ്രബസാര്‍, അറക്കിലാട് കോളനി, പുത്തൂര്‍ ഡയറ്റ്, മേപ്പയില്‍ സൊസൈറ്റി, മേപ്പയില്‍, കൊക്കഞ്ഞാത്ത് ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു. ഡയറ്റില്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യര്‍ഥന നടത്തി. മുനിസിപ്പല്‍  പര്യടനം ഇന്ന് സമാപിക്കും. ആര്‍എംപി പ്രവര്‍ത്തകരായ സോഷിമ, ശരണ്യ, അനിത, മിനിക, ആസാദ്, മോഹനന്‍, ഉണ്ണി എന്നിവര്‍ രമയോടൊപ്പമുണ്ടായിരുന്നു.

7u

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!