ആറാംതവണയും മുകേഷ് അംബാനി തന്നെ ഇന്ത്യയിലെ വലിയ ധനികന്‍

news image
Oct 30, 2013, 2:15 pm IST payyolionline.in

21 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. രാജ്യത്തെ നൂറ് പണക്കാരില്‍ മൂന്ന് ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ലക്ഷ്മി മിത്തലാണ് രണ്ടാമത്തെ പണക്കാരന്‍ ഇദ്ദേഹത്തിന് 16 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുണ്ട്. സണ്‍ഫാര്‍മയുടെ ഉടമസ്ഥന്‍ ദിലീപ് സാംഗ് വി,അസിം പ്രേംജി എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുളളത്. ഫോര്‍ബ്‌സ് മാസികയുടെറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ പണക്കാരെക്കുറിച്ചുളള പരാമര്‍ശങ്ങളുളളത്.

പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യയിലെ ധനികരുടെ മൊത്തം ആസ്തിയെ ബാധിച്ചതായും ഫോര്‍ബ്‌സ് മാസിക വിലയിരുത്തുന്നു. ഹിന്ദുജ ഗ്രൂപ്പ് ഒന്‍പതാം സ്ഥാനത്ത് നിന്ന് ആറാമത് എത്തിയിട്ടുണ്ട്. അതേസമയം ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്ര ജിന്‍ഡാലും എസ്സാര്‍ ഗ്രൂപ്പിന്റെ റൂബിയ ബ്രദേഴ്‌സും ആദ്യ പത്ത് പണക്കാരില്‍ നിന്ന് പുറന്തളളപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe