ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു

news image
Dec 15, 2023, 12:19 pm GMT+0000 payyolionline.in
ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടിൽ ആറ് വയസുകാരിയായ മകൾ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി മരിച്ചു. ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോൾ ശാസ്താംകോട്ടക്ക് സമീപത്ത് വച്ചാണ് മെമു ട്രയിനിൽ നിന്നു ചാടി മരിച്ചത്.

കഴിഞ്ഞ ജൂൺ 7 നാണ്  രാത്രിയാണ്  നക്ഷത്രയെ മഴുകൊണ്ട് കഴുത്തിൽവെട്ടി  ശ്രീമഹേഷ് കൊലപ്പെടുത്തിയത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

ഭാര്യ വിദ്യയുടെ മരണശേഷം മഹേഷും നക്ഷത്രയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുന്‍പാണ് ജീവനൊടുക്കിയത്. കുടുംബവഴക്കിനിടെ മുറിയില്‍ കയറി വാതിലടച്ച വിദ്യ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.

നക്ഷത്രയുടെ കരച്ചിലും ബഹളവും കേട്ട്  തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോഴാണ് അവശരയും ആക്രമിച്ചത്.  സുനന്ദ വീട്ടിലെത്തിയപ്പോള്‍ സോഫയില്‍ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.  മുള്ളിക്കുളങ്ങര എല്‍.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന നക്ഷത്ര നേരത്തെ വിദേശത്തായിരുന്ന മഹേഷ് അച്ഛന്റെ മരണത്തോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. അധികം സൗഹൃദങ്ങളില്ലാത്ത തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു മഹേഷിന്റേതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe