ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലം

news image
Jan 13, 2021, 10:50 am IST

ആലപ്പുഴ: പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ. ചില പ്രത്യേക സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന ഫെലൈൻ പാൻലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. അസുഖം മനുഷ്യരിലേക്ക് പടരില്ല. വാകസിൻ എടുത്താൽ രോഗവ്യാപനം തടയാനാവും. വാക്സിന് 600 രൂപയോളമാണ് ചെലവ് വരിക.

ആലപ്പുഴ വീയപുരത്തും മുഹമ്മയിലുമാണ് പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത്. രണ്ടിടങ്ങളിലുമായി 12ഓളം വളർത്തുപൂച്ചകൾ ചത്തത് ആശങ്ക പരത്തിയിരുന്നു. ചത്തു വീഴുന്നതിന് മുൻപ് പൂച്ചകളുടെ കണ്ണുകൾ ചുവക്കുകയും കൺപോളകൾ വിണ്ടു കീറുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എന്തെകിലും പകർച്ചവ്യാധി ആണോ എന്ന സംശയം നിലനിന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe