ആഴ്ചകള്‍ പഴക്കമുള്ള അറവുമാലിന്യങ്ങള്‍ റോഡില്‍ തള്ളി

news image
Nov 18, 2013, 2:00 pm IST payyolionline.in

 പയ്യോളി : അറവു മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞത് ജനങ്ങള്‍ക്ക് ദുരിതമായി. അയനിക്കാട്, കിഴൂര്‍, പള്ളിക്കര,  ചിങ്ങപുരം എന്നിവടങ്ങളിലാണ് പഞ്ചായത്ത് റോഡില്‍ മാലിന്യങ്ങള്‍ അടങ്ങുന്ന ചാക്കുകെട്ടുകള്‍ സാമൂഹ്യ ദ്രോഹികള്‍ വലിച്ചെറിഞ്ഞത്. ശനിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണ് സംഭവം നടന്നതെന്ന് കരുതുന്നു.  ആഴ്ചകളോളം പഴക്കമുള്ള മാലിന്യങ്ങളാണ് ഉപേക്ഷിച്ചക്കപെട്ടവയില്‍ ഭൂരിഭാഗവും. ഞായറാഴ്ച രാവിലെ അനുഭവപെട്ട അഹനീയ ദുര്‍ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച നാട്ടുകാരാണ് ചാക്ക് കെട്ടുകളില്‍ വലിച്ചെറിഞ്ഞ നിലയില്‍ മാലിന്യങ്ങള്‍ കണ്ടത്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നാലും അഞ്ചും ചാക്കുകളിലാണ് മാലിന്യങ്ങള്‍ ഉള്ളത്. പോത്തിന്റെയും കോഴിയുടെയും കുടല്‍ മാലിന്യങ്ങളും തോലുമാണ്  ഇവയില്‍ കൂടുതലും. ഞായറാഴ്ച രാവിലെ  എല്ലായിടത്തും മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്ന ജോലിയിലായിരുന്നു നാട്ടുകാര്‍.

പയ്യോളി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മഠത്തില്‍ അബ്ദുറഹിമാന്റെ വീടിന്റെ മുന്നിലെ റോഡില്‍ വലിച്ചെറിഞ്ഞ നിലയില്‍ മാലിന്യങ്ങള്‍ കാണപെട്ടതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വടകരയില്‍ കക്കൂസ് മാലിന്യങ്ങള്‍ പൊതു വഴികളില്‍ തള്ളുന്ന സംഘത്തെ നാട്ടുകാര്‍ തന്ത്രപൂര്‍വ്വം പിടികൂടിയിരുന്നു. ഈ സംഘം ഉപയോഗിച്ചിരുന്ന ലോറിയും നാട്ടുകാര്‍ പിടികൂടിയിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് തിക്കോടി എഫ്.സി.ഐക്ക് സമീപം നാല് വലിയ ചാക്കുകളിലായി മാലിന്യം തള്ളിയിരുന്നു.

ഞായറാഴ്ച രാവിലെ അയനിക്കാട് – കിഴൂര്‍ – ചിങ്ങപുരം റോഡില്‍ കാണപെട്ട അറവു മാലിന്യങ്ങളും അവ കുഴിച്ചു മൂടുന്നതിന്റെയും ദൃശ്യങ്ങള്‍ 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe