ആശങ്ക അകലുന്നില്ല; മേപ്പയ്യൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും കൂടുന്നു

news image
May 11, 2021, 8:55 am IST

മേപ്പയൂ : മേപ്പയ്യൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും കൂടുന്നു. പഞ്ചായത്തിൽ മൊത്തം നാനൂറിനടുത്ത് രോഗികളുണ്ട്. 1, 2, 3 വാർഡുകൾ ഉൾപ്പെടുന്ന കീഴ്‌പ്പയ്യൂർ പ്രദേശത്താണ് മരണനിരക്ക് കൂടുതൽ.

പ്രതിരോധപ്രവർത്തനങ്ങളുമായി വാർഡ്തല ആർ.ആർ.ടി.കളും പഞ്ചായത്തും ആരോഗ്യപ്രവർത്തകരും ഒന്നിച്ചുപ്രവർത്തിക്കുകയാണിവിടെ. ലോക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസിന്റെ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

സെക്ടറൽ മജിസ്ട്രേറ്റുമാർ വിശ്രമരഹിതമായി പ്രവർത്തിക്കുന്നുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കി പ്രദേശത്ത് പ്രതിരോധസംവിധാനം ഊർജിതമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe