ആശാവർക്കർമാരുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തണം- ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനം

news image
Sep 18, 2022, 3:04 am GMT+0000 payyolionline.in

പയ്യോളി: ആശാവർക്കർമാരുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും, വേതനം വർദ്ധിപ്പിക്കണമെന്നും ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനം കേന്ദ്രസർക്കാരിനോട്ആവശ്യപ്പെട്ടു.   പി പി ശൈലജ നഗറിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ്റ് കെ കെ ലതിക ഉദ്ഘാടനം ചെയ്തു.

 

 

ഡി ദീപ, സി വി ശ്രുതി, വി വി അനിത എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം കെ സിന്ധുവും അനുശോചന പ്രമേയം എംപി അഖിലയും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി കെ  ഷീജ പ്രവർത്തനറിപ്പോർട്ടും ജില്ല പ്രസിഡന്റ് കാനത്തിൽ ജമീല എംഎൽഎ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായപാനൂർതങ്കം, പി എം ലീന , സതി കിഴക്കയിൽ എന്നിവർ സംസാരിച്ചു.

 

 

ആതിര ക്രഡൻഷ്യൽറിപ്പോർട്ടും പി എം ഉഷ പ്രമേയങ്ങളും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ സി മുസ്തഫ സ്വാഗതവും സി വി ശ്രുതി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി വി ശ്രുതി – പ്രസിഡന്റ്, വി കെ കമല , റജുല, ആതിര-വൈസ്പ്രസിഡന്റുമാർ, എം പി അഖില -സെക്രട്ടറി, ഉഷ വളപ്പിൽ , ഷൈമ മണന്തല, എം കെ റീത്ത -ജോ: സെക്രട്ടറിമാർ ,കെ സിന്ധു -ട്രഷറർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe