ആസ്ട്രേലിയയിൽ പടർന്നുപിടിച്ച് ഒമിക്രോണിന്‍റെ ആർക്ടറസ് ഉപവകഭേദം

news image
Apr 27, 2023, 2:16 pm GMT+0000 payyolionline.in

സിഡ്നി: കോവിഡ്-19 ഒമിക്രോൺ വകഭേദത്തിന്‍റെ ഉപവകഭേദമായ ആർക്ടറസ് ആസ്ട്രേലിയയിൽ പടർന്നുപിടിക്കുന്നു. 33 രാജ്യങ്ങളിലായി സ്ഥീരികരിക്കപ്പെട്ട ആർക്ടറസ് വകഭേദം ആസ്ട്രേലിയയിലാണ് വ്യാപകമായി പടരുന്നത്. അതേസമയം, ആർക്ടറസ് ഒമിക്രോണിനെ പോലെയോ മറ്റ് ഉപവകഭേദങ്ങളെ പോലെയോ അപകടകാരിയല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

അപകടശേഷി കുറഞ്ഞ വിഭാഗത്തിലാണ് ആർക്ടറസിനെ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 17ന് ശ്രദ്ധിക്കേണ്ട വകഭേദം എന്ന പട്ടികയിലേക്ക് മാറ്റി. അപകടകാരയല്ലെങ്കിലും കോവിഡ് നമുക്കിടെയിൽ തന്നെയുണ്ടെന്നതിന്‍റെ അടയാളമാണ് ആർക്ടറസിന്‍റെ വ്യാപനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സാധാരണ കോവിഡ് ലക്ഷണങ്ങളായ, തൊണ്ടവേദന, മൂക്കൊലിപ്പ്, ജല​ദോഷം, ചുമ, തളർച്ച, പേശീവേദന, വയറിനു പ്രശ്നം തുടങ്ങഇയവക്കൊപ്പം ശക്തമായ പനിക്കും ചെങ്കണ്ണിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ. നിലവിൽ ആശങ്കാജനകമല്ലെങ്കിലും ആരോഗ്യ വിദഗ്ധർ പുതിയ വകഭേദത്തെ സൂക്ഷ്മമായി പരിശോധിച്ചു​കൊണ്ടിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe