സാൻഫ്രാൻസിസ്കോ: ആന്‍ഡ്രോയിഡ് കേസില്‍ ടെക് ഭീമനായ ഗൂഗിള്‍ 1337.76 കോടി രൂപ പിഴയടച്ചു. ഇന്ത്യയുടെ കണ്‍സോളിഡേറ്റ്ഡ് ഫണ്ടിലാണ് ഗൂഗിള്‍ പിഴതുക അടച്ചത്. ഇതാദ്യമായാണ് ഒരു പ്രമുഖ ടെക് കമ്പനി രാജ്യത്ത് പിഴയടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്‍ഡ്രോയിഡ് വിപണിയില്‍ ആധിപത്യ സ്ഥാനം നിലനിര്‍ത്തുന്നതിനായി, അംഗീകരിക്കാനാകാത്ത രീതിയില്‍ ഗൂഗിള്‍ തെറ്റായപ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോംപറ്റീഷന്‍ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 2022 ഒക്ടോബറില്‍ ഗൂഗിളിന് പിഴ ചുമത്തിയത്. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ആന്‍്ഡ്രോയിഡ് കേസില്‍ പിഴയൊടുക്കാനായി 30 ദിവസത്തെ സമയമാണ് ഗൂഗിളിന് അനുവദിച്ചിരുന്നത്.സിസിഐ വിധിക്കെതിരെ അപ്പീല്‍ അതോറിറ്റിയായ എന്‍സിഎല്‍ടിക്ക് മുന്‍പാകെയും ഗൂഗിള്‍ എത്തിയിരുന്നു. എന്നാല്‍ ഗൂഗിളിന്റെ ഹര്‍ജി തള്ളിക്കൊണ്ട് സിസിഐ ഉത്തരവിനെ പിന്തുണയ്ക്കുകയാണ് എന്‍സിഎല്‍ടി ചെയ്തത്. പിഴ ചുമത്തിയതിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തലില്‍ പിഴവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഗൂഗിള്‍ സുപ്രീം കോടതയെയും സമീപിച്ചിരുന്നു. എന്നാല്‍ ഗൂഗിളിന്റെ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്ൂണലിന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. അതേസമയം ആന്‍ഡ്രോയിഡിനുള്ള സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് ഈ വര്‍ഷം തുടക്കത്തില്‍്ത്തന്നെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.
ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ സ്വന്തം ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാനാകാത്ത വിധം ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഗൂഗിള് ചെയ്ത പ്രധാന തെറ്റുകളിലൊന്ന്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനൊപ്പം ഗൂഗിള്‍ അതിന്റേതായ ആപ്ലിക്കേഷനുകളും ആന്‍േേഡ്രായിഡ് ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഇത് വഴി എതിരാളികളോട് മത്സരാധിഷ്ടിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയതായി നേരത്തെ സിസിഐ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത് കൂടാതെ മറ്റൊരു കേസിലും കോംപറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. പ്ലേ സ്റ്റോര്‍ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യ സ്ഥാനം നിലിനിര്‍ത്താന്‍ തെറ്റായകാര്യങ്ങള്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി