വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കും: കെ.കെ. ശൈലജ

news image
Feb 27, 2024, 4:15 pm GMT+0000 payyolionline.in

വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സ്ഥാനാർഥി കെ.കെ. ശൈലജ. ആർ.എം.പി വടകരയിൽ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമാകില്ല. അവരുടെ രാഷ്ട്രീയ പ്രവർത്തനം അവർ നടത്തും. ഇത്തവണ വടകര പാർലമെൻറ് മണ്ഡലത്തിൽ ഇടതുമുന്നണി വിജയിക്കും. എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ടി.പി. കേസില്‍ കോടതി വിധിയാണ് പ്രധാനം, അതൊരു തിരഞ്ഞെടുപ്പ് രംഗത്തെ, പ്രത്യേകിച്ച് പാര്‍ലമെൻറ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അതൊരു ചര്‍ച്ചാവിഷയമാക്കാന്‍ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. വടകര നിയോജക മണ്ഡലത്തിലെ ജനങ്ങളും അങ്ങനെയൊരു ചര്‍ച്ചാവിഷയമാക്കി മാറ്റാന്‍ ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. കോടതി വിധി അനുസരിച്ച് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, ഞങ്ങള്‍ കോടതി വിധിയെ മാനിക്കുന്നതായും ശൈലജ പറഞ്ഞു.

രാജ്യത്തി​െൻറ രാഷ്ട്രീയ ഗതിനിര്‍ണയത്തിന് എൽ.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പാര്‍ലമെൻറിലെത്തേണ്ടെന്ന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കേരളത്തിൽ പ്രതിപക്ഷമാണെന്ന് കരുതി പാര്‍ലമെൻറിലും ഇടതുമുന്നണിയുടെ പ്രതിനിധികളോട് പ്രതിപക്ഷ മനോഭാവമാണ് കോണ്‍ഗ്രസ് അംഗങ്ങളു​െ​ട ഭാഗത്തുനിന്നുള്ളത്. കേരളത്തി​െൻറ നികുതി വിഹിതം വെട്ടിക്കുറക്കുമ്പോഴും കേരളത്തിന് അവകാശപ്പെട്ട എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെയിരിക്കുമ്പോഴും അവ ലഭിക്കാനായി സംസാരിക്കാന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ തയ്യാറായില്ല. ഇടതുപക്ഷത്തി​െൻറ ശക്തമായ ബ്ലോക്ക് പാര്‍ലമെന്റില്‍ ഉണ്ടാകണ​മെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe