ആൽമരം ഒടിഞ്ഞു വീണ് ആലുവയിൽ 7 വയസുകാരൻ മരിച്ചു; മൂന്ന് കുട്ടികൾക്ക് പരിക്ക്

news image
Jun 10, 2023, 10:50 am GMT+0000 payyolionline.in

കൊച്ചി: ആലുവ യുസി കോളേജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.

കാലവർഷത്തെ തുടർന്ന് മധ്യ – വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായി മഴ പെയ്തിരുന്നു. ചുഴലിക്കാറ്റിന്റെ കൂടി സ്വാധീനമുള്ളതിനാൽ ഈ മേഖലയിൽ ശക്തമായി കാറ്റും വീശിയിരുന്നു. ഇതേ തുടർന്നാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞുവീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അപകടം മുൻകൂട്ടി കാണാനായില്ല. പെട്ടെന്ന് മരം ഒടിഞ്ഞുവീണപ്പോൾ കുട്ടികൾക്ക് ഓടിമാറാനുമായില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe