പയ്യോളി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പയ്യോളിയിലും പരിസര പ്രദേശങ്ങളിലും പൂര്‍ണ്ണം. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍ . സ്വകാര്യ വാഹനങ്ങള്‍ മാത്രമേ അപൂര്‍വ്വമായി നിരത്തില്‍ ഇറങ്ങിയിട്ടുള്ളൂ. കടകമ്പോളങ്ങള്‍ ഒന്നുംതന്നെ തുറന്നിട്ടില്ല.
ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല് , പത്രം, ആശുപത്രി എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനിഷ്ടസംഭംവങ്ങള് നടക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.