ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇടുക്കിയിൽ വിവിധയിടങ്ങളിലായി അഞ്ച് കുരിശു പള്ളികൾക്ക് നേരെ ആക്രമണം; രൂപക്കൂടുകൾ തകര്‍ത്തു, അന്വേഷണം
Mar 12, 2024, 7:16 am GMT+0000
payyolionline.in
കൊയിലാണ്ടി ഫിലിം ഫാക്ടറി ഒരുക്കിയ ഷോര്‍ട്ട്ഫിലിം ‘കിഡ്നാപ്പിന്’ സ ..
പേരാമ്പ്രയില്‍ പ്രവാസികൾക്ക് റംസാൻ കിറ്റുമായി കെ എം സി സി കൂട്ടായ്മ