ഇടുക്കിയിൽ വൃദ്ധനെയും പേരക്കുട്ടിയെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ആഭിചാരക്രിയ നടത്തിയതെന്ന് സൂചനtext_fieldsbookmark_border

news image
Mar 8, 2024, 12:56 pm GMT+0000 payyolionline.in

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ വൃദ്ധനെയും മകളുടെ നവജാത ശിശുവിനെയും കൊന്ന് കുഴിച്ച് മൂടിയതായി സംശയം. ആഭിചാരക്രിയക്ക് വേണ്ടി മകന്റെ നേതൃത്വത്തിൽ ​സുഹൃത്തായ പൂജാരിയുടെ ഒത്താശയോടെ കൊലപ്പെടുത്തി​യെന്നാണ് സൂചന. മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്.

കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവർ പിടിയിലായത്. പ്രതികളിലൊരാളായ വിഷ്ണുവിന്റെ മാതാവിനെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

വിഷ്ണുവിന്റെ സുഹൃത്തായ നിതീഷ് പൂജാരിയാണ്. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന ലഭിച്ചത്. വിജയനെ ഒരു വർഷമായി കാണാനില്ല.

പ്രതികളിൽ ഒരാൾ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. ഇവിടെ ആഭിചാര ക്രിയകൾ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീടു പരിശോധിച്ചപ്പോൾ ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ പൊലീസിനു ലഭിച്ചതായും വിവരമുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe