ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: മന്ത്രി വി എന്‍ വാസവന്‍

news image
Oct 18, 2023, 3:30 am GMT+0000 payyolionline.in

കണ്ണൂർ > കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ഇഡി നടത്തുന്ന അന്വേഷണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് പ്രൈമറി കോ–- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷണക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ക്രമക്കേട്‌ കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളിൽ ഇഡി അന്വേഷണമില്ല. സഹകരണസംഘങ്ങളുടെ പ്രവർത്തനം സു​ഗമമായി മുന്നോട്ടുപോകാൻ കാലോചിത മാറ്റം ഉണ്ടാകണം. നമ്മുടെ സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹ്യപ്രതിബദ്ധത മാതൃകാപരമാണ്. പ്രളയവും കോവിഡും ഭീതിപരത്തിയ കാലത്ത്‌ നാം അത് നേരിട്ട് അറിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe