ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

news image
Jul 26, 2022, 5:50 pm IST payyolionline.in

മലപ്പുറം:  സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. നിലമ്പൂര്‍ – ഷൊര്‍ണൂര്‍ ട്രെയിനാണ് തടഞ്ഞത്.

സമരത്തെ തുടര്‍ന്ന് 15 മിനിട്ട് ട്രെയിന്‍ അങ്ങാടിപ്പുറത്ത് നിറുത്തിയിട്ടു. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.ട്രെയിനിന് മുകളില്‍ കയറി നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

അതേസമയം, സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ജൂലൈ 21ന് കോണ്‍ഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe