ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലീസ് ഓഫീസര്‍മാര്‍ക്കായി പരിശീലന ക്യാമ്പ് നടത്തി

news image
Oct 1, 2013, 12:19 pm IST payyolionline.in

 വടകര: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പോലീസ്  ഓഫീസര്‍മാര്‍ക്കായി സംസ്ഥാനതല  ബേസിക്ക് ലൈഫ് സപ്പോര്‍ട്ടിങ്ങ് ട്രെയിനിങ് ക്യാമ്പ് നടത്തി നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി എന്‍ ശങ്കര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഡോ കെ എം അബ്ദുള്ള അധ്യക്ഷത വഹിച്ചു.  റൂറല്‍ എസ് പി രാജ് മോഹന്‍, ഡോ ടി എന്‍  ബാബു രവീന്ദ്രന്‍, ഡോ പി പി വേണുഗോപാല്‍, ജി എന്‍ യാതീഷ് ചന്ദ്ര, എം.എല്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഐ എം എ വടകര യൂണിറ്റ് പ്രസിഡണ്ട്‌ ഡോ എന്‍ പി ബാബുരാജ് സ്വാഗതവും ഡോ വി.കെ ജമാല്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe