ഇന്ത്യന്‍ ഹോക്കി ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

news image
Aug 5, 2021, 4:17 pm IST payyolionline.in

കൊച്ചി :  ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. അസാധാരണമായ ഇച്ഛാശക്തിയോടെ പൊരുതി നേടിയ ഈ വിജയം നാടിന്റെ അഭിമാനമായി മാറി.

 

ശ്രീജേഷിന്റെ മികവാര്‍ന്ന പ്രകടനം മലയാളികളെ സംബന്ധിച്ചിടത്തോളം വിജയാഹ്ലാദത്തിന്റെ മാറ്റ് വീണ്ടും കൂട്ടുന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ഇന്ത്യന്‍ ഹോക്കി ടീമിന് ഈ വിജയം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ എഴുതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe