27
Tuesday
Oct 2020
Home > ആര്യകല്‍പ

‘ഇന്ത്യയുടെ അവസാനം’ എന്ന് ഗാംഗുലിയുടെ മകള്‍; വൈറലായി പോസ്റ്റ്, പക്ഷേ… നിമിഷങ്ങള്‍ക്ക് ശേഷം

Wednesday 18 DECEMBER 2019

ദില്ലി: മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ്ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒട്ടേറെ പ്രമുഖര്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഗാംഗുലി മൗനത്തിലാണ്. അദ്ദേഹത്തിന്റെ നാടായ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. എങ്കിലും ഗാംഗുലിയുടെ മൗനം ആരും വിഷയമാക്കിയതുമില്ല. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ മകള്‍ സന ഗാംഗുലി ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. ഇന്ത്യയുടെ അവസാനം എന്ന കുശ്വന്ത് സിങിന്റെ പുസ്തകത്തിലെ പ്രധാന വാക്യമാണ് അവര്‍ പങ്കുവച്ചത്. ഒട്ടേറെ പേര്‍ സനയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ആ കുറിപ്പിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ

പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം നടക്കുകയും കലാലയങ്ങളിലെ പ്രതിഷേധക്കാരെ പോലീസ് മര്‍ദ്ദിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഒട്ടേറെ പ്രമുഖര്‍ രംഗത്തുവരുന്നുണ്ട്. ഫാഷിസ്റ്റ് ഭരണകൂടം പൗരന്‍മാരെ എങ്ങനെയാണ് നേരിടുക എന്ന് സൂചിപ്പിക്കുകയാണ് സന ഗാംഗുലി ചെയ്തത്.എല്ലാ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കും ഒരു സമുദായവും സംഘവും എതിര്‍ പക്ഷത്ത് വേണം. അതു ചൂണ്ടിക്കാട്ടിയാണ് അവരുടെ വളര്‍ച്ച. ഇന്ന് നമ്മള്‍ അതിനെതിരെ ശബ്ദിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം തേടി അവരെത്തും. അത് ചിലപ്പോള്‍ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകള്‍ കാണുന്നവരെയാകാമെന്നും സന ഗാംഗുലി പറയുന്നു.
ഇന്ന് ഒരു വിഭാഗത്തെ അവര്‍ ഇല്ലാതാക്കും. പിന്നീട് തൊട്ടടുത്തവരെ തേടിയെത്തും. വിദ്വേഷത്തിന്‍മേല്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം ഭയം വിതയ്ക്കുന്നതിലൂടെ മാത്രമേ നിലനില്‍ക്കൂ. ഇന്ന് സുരക്ഷിതരാണ് എന്ന കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. ഞങ്ങള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അല്ലല്ലോ എന്ന് കരുതി സമാധാനിക്കേണ്ട- സന ഗാംഗുലി കുറിച്ചു.

സംഘപരിവാരം ഇടതുപക്ഷ ചരിത്രകാരന്‍മാരെയും പാശ്ചാത്യ രീതി പിന്തുടരുന്ന യുവജനങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. നാളെ അത് ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെയാകാം. ഡോക്ടര്‍മാര്‍ക്ക് പകരം വൈദ്യന്‍മാരെ കാണാന്‍ നിര്‍ബന്ധിക്കും, കൈകൊടുക്കുന്നതിന് പകരം ജയ് ശ്രീറാം വിളിക്കേണ്ടി വരും. ആരും സുരക്ഷിതരല്ലെന്നും സന ഗാംഗുലി കുറിച്ചു.പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍ സനയുടെ കുറിപ്പിനെ അഭിനന്ദിച്ചു രംഗത്തെത്തി. ദാദ മകളെ നന്നായി വളര്‍ത്തി, ഗാംഗുലിയുടെ മകള്‍ എന്റെ മനസ് കീഴടക്കി, 18കാരിയുടെ പക്വതയില്‍ ആശ്ചര്യം തോന്നുന്നു.തുടങ്ങിയ പല പ്രതികരണങ്ങളും ലഭിച്ചു.സന ഗാംഗുലി എടുത്തു പറഞ്ഞ ഭാഗങ്ങള്‍ കുശ്വന്ത് സിങ് 2003ല്‍ പുറത്തിറക്കിയ ദി എന്‍ഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ നിന്നുള്ളതായിരുന്നു. എന്നാല്‍ പോസ്റ്റ് ഏറെ നേരം നിന്നില്ല. അധികം വൈകാതെ അത് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും ഒരുപാട് പേര്‍ ഷെയര്‍ ചെയ്തിരുന്നു. സനയെ ആരെങ്കിലും നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതാകാം എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.സൗരവ് ഗാംഗുലി അടുത്ത ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മല്‍സര രംഗത്തുണ്ടാകുമെന്നും നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ താരം ഇതുവരെ പരസ്യമായി ഇക്കാര്യം പറഞ്ഞിട്ടില്ല. ബിസിസിഐ അധ്യക്ഷ പദവിയില്‍ ഗാംഗുലിയെ നിയമിച്ചത് അദ്ദേഹത്തിന്റെ ബിജെപി ബന്ധം മൂലമാണെന്നും പ്രചരിപ്പിക്കപ്പെട്ടിരുന്നു.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു‍

Tuesday 27 OCTOBER 2020

അയനിക്കാട്: വള്ളുവക്കുനി താരേമ്മൽ സാബു  (47) അന്തരിച്ചു.
പരേതരായ നാരായണൻ ,ഭവാനി എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ :ബാബു, ഗീത, സുധ, ജയമണി, രമണി, രാജു.

 

.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു

error: Content is protected !!