ഇന്ത്യയുടെ ‘ഷൂമാക്കർ’ ജഹാൻ ദാരുവാല

news image
Dec 7, 2020, 9:11 pm IST

മനാമ: ∙ ഫോർമുല 2 കാറോട്ടത്തിന്റെ ബഹ്റൈൻ റേസിൽ ജേതാവായി ഇന്ത്യൻ താരം ജഹാൻ ദാരുവാല. സീസൺ ചാംപ്യൻ മിക്ക് ഷൂമാക്കറും രണ്ടാമൻ ഇലോട്ടും ഇന്നലെ ടയർ തകരാർ മൂലം പിന്തള്ളപ്പെട്ടപ്പോൾ കാർലിൻ താരം ജഹാൻ ഒന്നാമതെത്തുകയായിരുന്നു. രണ്ടു വിഭാഗങ്ങളിലായാണ് എഫ് 2 റേസ് നടക്കുന്നത്. ഇതിൽ സ്പ്രിന്റ് വിഭാഗത്തിലാണ് ജഹാൻ ഒന്നാമതെത്തിയത്. ഫീച്ചർ റേസ് വിഭാഗത്തിൽ ജപ്പാൻ താരം യൂക്കി സുനോഡ ഒന്നാമതെത്തി.  ഇരുപത്തിരണ്ടുകാരനായ ജഹാൻ മഹാരാഷ്ട്രയിലെ ദാദറിലാണു ജനിച്ചത്. സ്റ്റെർലിങ് ആൻഡ് വിൽസൻ കമ്പനി എംഡി കുർശിദിന്റെയും കൈനാസിന്റെയും മകനാണ്. ഫോർടെക് മോട്ടോഴ്സിനു വേണ്ടി 2015ൽ ഫോർമുല റെനോ 2.0 യൂറോയിലാണ് അരങ്ങേറ്റം. 2016ലും അതേ സീരീസിൽ തുടർന്നു. 2017ലും 2018ലും എഫ് 3യിൽ. 2018ൽ ജിപി3യിൽ മത്സരിച്ചു. 2019ൽ പ്രേമാ റേസിങ്ങിനു വേണ്ടി എഫ് 3യിൽ. ഈ വർഷമാണു എഫ് 2വിൽ അരങ്ങേറിയത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe