ഇന്ദിരാ ഗാന്ധിയുടെ നയങ്ങളും ജീവിതവും എന്നും ഓർമ്മിക്കപ്പെടും

news image
Nov 1, 2023, 5:41 am GMT+0000 payyolionline.in

നന്തി:  ഇന്ദിരാ ഗാന്ധി രാജ്യത്തിന് നൽകിയ ചിന്തകളും പ്രവർത്തന പദ്ധതികളും എക്കാലത്തും ഓർമിപ്പിക്കപ്പെടുമെന്ന് ശ്രീ.സി.വി.ബാലകൃഷ്ണൻ പറഞ്ഞു. മതേതര ജനാധിപത്യ മൂല്യങ്ങൾ ക്ക് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഗാന്ധിജി പോലും തമസ്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.


മൂടാടി മണ്ഡലം കോൺ ഗ്രസ്സ് കമ്മറ്റി നന്തി ടൗണിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം യോഗം പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ചു.


യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷനായി.
കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദൻ, ഗിരീഷ് തിക്കോടി, ആർ.നാരായണൻ മാസ്റ്റർ, പപ്പൻ മൂടാടി , കാളിയേരി മൊയ്തു, എടക്കുടി ബാബു മാസ്റ്റർ, വിക്കുറ്റിയിൽ രവി മാസ്റ്റർ, ഫായിസ് നടുവണ്ണൂർ, വാഴയിൽ ശങ്കരൻ, പി.വി.കെ. അഷറഫ്, രൂപേഷ് കൂടത്തിൽ, പ്രകാശൻ എൻ.എം, രാമകൃഷ്ണൻ പൊറ്റക്കാട്ട് പുതിയോട്ടിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe