ഇന്ധന വില വര്‍ദ്ധന: പയ്യോളി – തിക്കോടി മേഖലയില്‍ എൻസിപിയുടെ പ്രതിഷേധ ധര്‍ണ്ണ

news image
Jun 18, 2021, 11:12 am IST

പയ്യോളി :  കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധനവിനെതിരെ  എൻസിപി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത [പ്രതിഷേധ  ധര്‍ണ്ണ  പയ്യോളി പെട്രോൾ പമ്പിനു മുന്നിൽ നടന്നു.

എന്‍എസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.കെ ശ്രീഷു മാസ്റ്റർ ധര്‍ണ്ണ  ഉദ്ഘാടനം ചെയ്തു. നജീബ് തിക്കോടി,  പി.എം ബി നടേരി മുഹമ്മദ്, എം.കെ ശ്രീധരൻ, എൻ കെ സത്യൻ, പി.എം സുമേഷ്  എന്നിവർ സംസാരിച്ചു

 

 

 

ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധവുമായി എൻസിപി

 

തിക്കോടി :  ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ  ധര്‍ണ്ണ തിക്കോടി പെട്രോൾ പമ്പിനു മുന്പില്‍  നടന്നു.

ധര്‍ണ്ണ എന്‍ സി പി  സംസ്ഥാന കമ്മിറ്റി മെമ്പർ ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഒ  രാഘവൻ മാസ്റ്റർ, പി. പുഷ്പ ജൻ,  മുഹമ്മദ് പരപ്പരക്കാട്ടിൽ , രവീന്ദ്രൻ എടവനക്കണ്ടി എന്നിവർ സംസാരിച്ചു

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe