പയ്യോളി : പെട്രോൾ-ഡീസൽ- പാചക വാതകവില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ്. നേതൃത്വത്തിൽ അടുപ്പ്കൂട്ടി സമരം നടത്തി.
കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർസെക്കഡറി സ്കൂൾ പരിസരം നടന്ന പ്രതിഷേധ സമരം എസ്.വി.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.
പി.മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി. സജിത്ത്, അനിൽകുമാർ ഇരിങ്ങൽ, പി.വി.രാമകൃഷ്ണൻ , എം.ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. അടുപ്പ് കൂട്ടൽ സമരത്തിന് പി.വി.വിജിൽ, പി.വി ശ്രുതി , പി.വി റീജ, പി.വി. രജ്ജിനി എന്നിവർ നേതൃത്വം നൽകി.