ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ്

news image
Jun 8, 2024, 11:20 am GMT+0000 payyolionline.in
മസ്കത്ത്: ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഉച്ചയ്ക്ക് 12 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മസ്​കത്ത്, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, തെക്ക്​-വടക്ക് ​ശർഖിയ, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മഴയെ തുടര്‍ന്ന് വാദികൾ നിറഞ്ഞൊഴുകാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe