ഡല്‍ഹി: ഇന്‍ഷ്വറന്‍സ്, പ്രത്യക്ഷ നികുതി രംഗങ്ങളില്‍ പരിഷ്കരണം നടപ്പിലാക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ ബില്ലുകള്‍ക്കു പിന്തുണ തേടി ധനമന്ത്രി പി. ചിദംബരം പ്രതിപക്ഷ കക്ഷി നേതാക്കളായ സുഷമസ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി ചര്‍ച്ച നടത്തി.
ഈ ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഏറെക്കാലമായി സര്‍ക്കാര്‍ തയാറെടുത്തുവരുകയായിരുന്നു. ഇന്‍ഷ്വറന്‍സ് ബില്ലിന്റെ കാര്യം ബിജെപി പരിഗണിച്ചുവരുകയാണെന്നു സുഷമസ്വരാജ് അറിയിച്ചതായി ചിദംബരം പറഞ്ഞു. ഭാരതീയ മഹിളാ ബാങ്കിന്റെ രജിസ്ട്രേഡ് ഓഫീസ് ഉത്ഘാടനത്തോനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.