ഇരിങ്ങത്ത് വനിതാ സഹകരണ സംഘം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

news image
Feb 21, 2021, 7:10 pm IST

പയ്യോളി : സഹകരണ സ്ഥാപനങ്ങൾ സമസ്ത മേഖലകളിലും ഇടപെടുന്ന സഹായഹസ്തങ്ങളായി മാറിയിട്ടുണ്ടെന്ന് തൊഴിൽ-എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പ്രളയവും കോവിഡ് വ്യാപനവും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളിലൂടെ നമ്മുടെ നാട് കടന്ന് വന്നപ്പോൾ പ്രാഥമിക സഹകരണ സംഘങ്ങൾ വലിയ സേവന പ്രവർത്തങ്ങളാണ് നടത്തിവന്നത് എന്നും അദ്ദേഹം പറഞ്ഞു.

മേപ്പയ്യൂർ, തുറയൂർ ഗ്രാമപഞ്ചായത്തുകൾ പ്രവർത്തന പരിധിയായി പുതുതായി ആരംഭിച്ച ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘം പ്രസിഡൻ്റ് ശ്യാമ ഓടയിൽ അദ്ധ്യക്ഷയായി. ഓണററി സെക്രട്ടറി ജിജില എം.സി.പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.നിത്യ നിധി നിക്ഷേപത്തിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദനും ജി.ഡി.എസ്  ഉദ്ഘാടനം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷും സ്ഥിര നിക്ഷേ സർട്ടിഫിക്കറ്റ് വിതരണം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജനും വായ്പാ വിതരണം മുൻ ജില്ലാ ബേങ്ക് പ്രസിഡൻ്റ് മനയത്ത് ചന്ദ്രനും ഫോട്ടോ അനാഛാദനം തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിലും ഷെയർ സർട്ടിഫിക്കറ്റ് വിതരണം എൻ.കെ.വത്സനും നിർവ്വഹിച്ചു.സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ മധുമാവുള്ളാട്ടിൽ സ്വാഗതവും സംഘം വൈസ് പ്രസിഡൻ്റ് അനിത ചാമക്കാലയിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe