ഇരിങ്ങല്‍ അറുവയില്‍ പാലം കാനത്തില്‍ ജമീല എം എല്‍ എ സന്ദര്‍ശിച്ചു 

news image
Nov 25, 2021, 3:51 pm IST

പയ്യോളി:  ഇരിങ്ങല്‍ അറുവയില്‍ പാലം കൊയിലാണ്ടി എം എല്‍ എ  കാനത്തില്‍ ജമീല സന്ദര്‍ശിച്ചു.  കാലപ്പഴക്കം കാരണം പാലം ഇപ്പോൾ ജീ‌ർണ്ണിച്ച് അപകടാവസ്ഥയിലാണുള്ളത്. പാലത്തിന്റെ അരികുഭാഗത്തെ കോൺക്രീറ്റ് ഇളകിപ്പോയതാണ് പ്രശ്‌നമായിരിക്കുന്നത്. ഇതോടെ പാലത്തിന് ബലം കുറയാനിടയുണ്ട്.

 

അപകടാവസ്ഥ എംഎല്‍എ  നേരില്‍ കണ്ട് ബോധ്യപ്പെട്ടു. പാലം പുനര്‍നിര്‍മ്മിക്കാനവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കാമെന്ന് എംഎൽഎ ഉറപ്പു നല്‍കി. ഇ കെ ലിനീഷ് ,  കെ എസ് മിഥുന്‍, എ സനൂപ് , എന്‍ ടി അബ്ദുള്‍ റഹ്മാന്‍  എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe