ഇരിങ്ങൽ: കോട്ടക്കൽ ഹിദായത്തു സ്സിബിയാൻ മദ്രസയും കുനുപ്പുറം പള്ളി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അഹ്ലൻ റമളാൻ ‘ഈത്തപ്പഴ ചാലഞ്ച്’ വിതരണോത്ഘാടനം ചെയ്തു. ഈത്തപ്പഴ ചാലഞ്ചിൽ പങ്കാളികളായ വർക്കുള്ള ഈത്തപ്പഴം വിതരണം ആയാട്ട് അബ്ദുറഹ്മാൻ കോയക്ക് നൽകി കൊണ്ട് പയ്യോളി നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ നിർവഹിച്ചു. ഹിദായത്തു സിബിയാൻ മദ്രസയിൽ നടന്ന ചടങ്ങിൽ സി. പി സദക്കത്തുള്ള അധ്യക്ഷനായി.

കോട്ടക്കൽ എഛ് എസ് മദ്രസയും കുനുപ്പുറം പള്ളി കമ്മിറ്റയും സംഘടിപ്പിച്ച ഈത്തപ്പഴം ചാലഞ്ച് വിതരണോത്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ നിർവഹിക്കുന്നു.
പി. പി. മമ്മു, പി. ഹാശിം, അഡ്വ ജവാദ്, പി. പി. അബ്ദുറഹ്മാൻ, വി. ടി. റഹീം, ഫസൽ. ഡി എ,എ. അഹമ്മദ്, ടി. പി മുസ്തഫ, വി. ടി. ഹാഷിം,പി. സി. മുഹമ്മദലി, കെ. മുഹമ്മദലി,വി. എൻ അബ്ദുള്ള, പി. സി അഫ്സൽ ,സി. ടി. ഷംസു, പി. വി. ലത്തീഫ്,അംജദ് സി, മുനവ്വർ ഈസ,അബ്ദുറഹ്മാൻ.വി,
എന്നിവർ സംസാരിച്ചു. പി. കെ റിയാസ് നന്ദിയും പി. കുഞ്ഞാമു നന്ദിയും പറഞ്ഞു.