പയ്യോളി: ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് എഴുന്നള്ളത്ത് നാളെ. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു മണിവരെ ആറാട്ട് സദ്യ, വൈകുന്നേരം 4 മണിക്ക് നിത്യാനന്ദ ചെണ്ട വാദ്യം തോലേരി അവതരിപ്പിക്കുന്ന പഞ്ചാരിമേളം, വൈകീട്ട് 6 മണിക്ക് ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.

സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ടയോടനുബന്ധിച്ച് നടന്ന വിവിധ വരവുകൾ
കൊളാവിപ്പാലം സമുദ്രത്തിലെ കുളിച്ചാറാട്ടിനു ശേഷം ശ്രീനാരായണ ഗുരുപീഠം, കോട്ടക്കൽ ബീച്ച് റോഡ് വഴി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവ ആഘോഷത്തിന് കൊടിയിറങ്ങും.