ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ ഉത്സവാഘോഷങ്ങൾ 22 ന് ആരംഭിക്കും

news image
Jan 18, 2024, 5:45 pm GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന തിറ ഉത്സവാഘോഷങ്ങൾ ജനുവരി 22 ന് തുടക്കം കുറിക്കും. 22 ന് വൈകീട്ട് അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ കെട്ടിടോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കോഴിക്കോട് ഡി ഡി ഇ യുമായ മനോജ് മണിയൂർ നിർവഹിക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിക്കും.

തുടർന്ന് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ അദ്വൈത് സി.കെ യും ഒ എൻ വി പുരസ്കാരവും സാമൂഹ്യശാസ്ത്തിൽ ഡോക്ടറേറ്റും നേടിയ കെ.പി ബാലകൃഷ്ണനേയും എം ബി ബി എസ് ബിരുദം പൂർത്തിയാക്കിയ ഡോ: തുളസി സാരംഗി സി.എസിനെയുംആദരിക്കും . ചടങ്ങിന് ഗിരിജ വി.കെ , അനിത കെ , വിലാസിനി നാരങ്ങോളി എന്നീ കൗൺസിലർമാർ ആശംസ അർപ്പിക്കും. രാത്രി 8 മണിക്ക് അറുവയിൽ കലാസമിതി അവതരിപ്പിക്കുന്ന പൂമാതൈ പൊന്നമ്മ നാടകവും 9 മണിക്ക് ജാനു തമാശ യും അരങ്ങേറും.

23 ന് പ്രാദേശിക കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത – സംഗീത രാവ് [ കലാസന്ധ്യ ], 24 ന് രാവിലെ 8 മണി മുതൽ കലവറ നിറയ്ക്കൽ ചടങ്ങ് വൈകീട്ട് 6.30 ന് പ്രാദേശിക കലാകാരികൾ ഒരുക്കുന്ന മെഗാ തിരുവാതിര, 25 ക്ഷേത്ര വനിത സമിതിയുടെ ഭജന, 26 ന് കാലത്ത് കൊടിയേറ്റം വൈകീട്ട് -നട്ടത്തിറ, 27 ശനിയാഴ്ച
രാവിലെ മുതൽ വിവിധ വരവുകൾ, വൈകീട്ട് പാലെഴുന്നള്ളത്തം, രാത്രി വെള്ളാട്ടങ്ങൾ, തിറകൾ പൂക്കലശം വരവുകൾ, 28 ന് ന് ഞായർ മറ്റു തിറകൾ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe